അങ്കമാലി: കോൺഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിൽ 121 കോടി രൂപയുടെ വെട്ടിപ്പ് നടത്തി ആയിരത്തിൽപ്പരം നിക്ഷേപകരെ വഞ്ചിച്ച അർബൻ സഹകരണ സംഘം തുറന്നുപ്രവർത്തിക്കണമെന്നും ബാങ്കിലെത്തിയ ലക്ഷക്കണക്കിന് രൂപ നിക്ഷേപകർക്ക് ചെറിയ തുകകൾ വീതമാണെങ്കിലും തിരിച്ചു നൽകണമെന്നും സി.പി.എം. അങ്കമാലി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. വായ്പാ തട്ടിപ്പുകാരിൽനിന്ന് തുക തിരിച്ചുപിടിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും സി.പി.എം. അങ്കമാലി ഏരിയാ സെക്രട്ടറി കെ.പി. റെജീഷ് അറിയിച്ചു.