കൊച്ചി: നിർമ്മാണം പൂർത്തിയാക്കിയ പദ്ധതിയ്ക്ക് വീണ്ടും എസ്റ്റിമേറ്റ് ഉണ്ടാക്കി പണം തട്ടാൻ ശ്രമിക്കുന്നതായി പരാതി. തൃക്കാക്കര നഗരസഭാ 31-ാം വാർഡിലെ പുളിക്കില്ലം ഈസ്റ്റ് റോഡിലെ വാരിക്കോരിച്ചിറ ബൈ റോഡിൽ കാന നിർമ്മിച്ച് ടൈൽ വിരിച്ച പദ്ധതിയുടെ പേരിലാണ് വീണ്ടും പണം തട്ടാനുള്ള ശ്രമം. ഇത് സംബന്ധിച്ച് ബി.ഡി.ജെ.എസ് ജില്ലാ മീഡിയ കൺവീനർ സി. സതീശൻ വിജിലൻസ് ഡയറക്ടർക്കും നഗരസഭ സെക്രട്ടറിക്കും പരാതി നൽകി. 31-ാം വാർഡിലെ കാട്ടാമിറ്റം ബൈറോഡ് കാന നിർമ്മാണം, ഗ്രിൽ സ്ഥാപിക്കൽ, ടൈൽ വിരിക്കൽ പദ്ധതിക്കായി 7ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻ‌ഡർ നടപടികൾ പൂർത്തീകരിച്ച് കരാർ നൽകിയശേഷം പദ്ധതി അട്ടിമറിച്ചെന്നും ബി.ഡി.ജെ.എസ് ആരോപിച്ചു.