yy

കിഴക്കമ്പലം: നെല്ലാട് പട്ടിമ​റ്റം റോഡിൽ അത്താണി കനാൽ ജംഗ്ഷന് സമീപം വാട്ടർ അതോറി​ട്ടിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു. കുടിവെള്ളവും പാഴാകുന്നു. അടുത്തയിടെ ആധുനിക നിലവാരത്തിൽ ബി.എം, ബി.സി ചെയ്ത റോഡാണിത്. നിലവിൽ രൂപപെട്ട ചെറിയ കുഴി വലുതായി വരികയാണ്. ഉടനടി പരിഹരിച്ചില്ലെങ്കിൽ റോഡിന് കൂടുതൽ തകരാറുകൾ സംഭവിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.