
ആലുവ: കോൺഗ്രസ് ചൂർണിക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനപക്ഷ യാത്ര ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ആലുവ നഗരസഭാ ചെയർമാൻ എം.ഒ ജോൺ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സി.പി. നാസർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, കെ.കെ. ജമാൽ, പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, രാജു കുംബ്ലാൻ, മുഹമ്മദ് ഷെഫീക്ക്, ജി. മാധവർകുട്ടി, നസീർ ചൂർണ്ണിക്കര, പി.ആർ. നിർമ്മൽകുമാർ, മനോഹരൻ തറയിൽ, കെ.കെ. രാജു, ജിതിൻ രാജ്, ടി.ഐ. മുഹമ്മദ്, വില്ല്യം ആലത്തറ, അക്സർ മുട്ടം എന്നിവർ സംസാരിച്ചു.
മുട്ടം തൈക്കാവ് ജംഗ്ഷനിൽ നിന്നാരംഭിച്ച യാത്ര കൊടികുത്തിമലയിൽ സമാപിച്ചു. സമാപന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.