വൈപ്പിൻ: മികച്ച സാമൂഹ്യപ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡ് ഫോർട്ട്‌വൈപ്പിൻ സ്വദേശി ജോണി വൈപ്പിന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രസസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സർവോദയം കുര്യന്റെ ഇരുപത്തിയാറാം ചരമ വാർഷിക അനുസ്മരണ സമ്മേളനം നവംബർ 14ന് വൈകിട്ട് 3ന് ഞാറക്കൽ മഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ നടക്കും. ഈ വേദിയിൽ കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം അഡ്വ. കെ.പി. ഹരിദാസ് അവാർഡ് ദാനം നിർവഹിക്കും. സമ്മേളനം മോനാമ്മ കോക്കാട് ഉദ്ഘാടനം ചെയ്യും. സർവോദയം കുര്യൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി അദ്ധ്യക്ഷത വഹിക്കും.