വൈപ്പിൻ: ക്ലൈമറ്റ് റെസിലിയന്റ് കോസ്റ്റൽ ഫിഷർമെൻ വില്ലേജിൽ ഉൾപ്പെട്ട ഞാറക്കൽ, എടവനക്കാട് മത്സ്യഗ്രാമം പൊതുമാർക്കറ്റിന്റെ നിർമ്മാണം നിർമ്മാണോദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഇന്ന് നിർവഹിക്കും. ഉച്ചയ്ക്ക് 12 ന് ഞാറക്കൽ ഐലൻഡ് ഹാളിലും 12.30 ന് എടവനക്കാട് വ്യാപാര ഭവനിലുമാണ് പരിപാടി. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷനാകും.
കടൽ തീരത്തോട് ചേർന്ന മത്സ്യഗ്രാമങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തിലൂടെ മത്സ്യബന്ധന മേഖലയിൽ രൂപപ്പെടുന്ന പ്രതിസന്ധികളെ അതിജീവിക്കുന്നതിനും ലക്ഷ്യമിടുന്നതാണ്‌ക്ലൈമറ്റ് റെസിലിയന്റ് കോസ്റ്റൽ ഫിഷർമെൻ വില്ലേജ് പദ്ധതി. സംസ്ഥാനത്താകെ ആറും എറണാകുളം ജില്ലയിൽ ഞാറക്കലിലും എടവനക്കാടുമാണ് പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഏകദേശം രണ്ടു കോടി രൂപ വീതം ഇരു പദ്ധതികൾക്കും വിനിയോഗിക്കും. ഉദ്ഘാടനച്ചടങ്ങിൽ ഹൈബി ഈഡൻ എം.പി. വിശിഷ്ടാതിഥിയാകും.