വൈപ്പിൻ : അഖില വൈപ്പിൻ പുലയ വംശോദ്ധാരണി സഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച വൈപ്പിൻ കരയിലെ പട്ടികജാതി- പട്ടികവർഗ സംഘടനകളുടെ സംയുക്ത സമിതി വില്ലേജ് കമ്മിറ്റികൾ രൂപീകരിച്ച് സംഘടനാ സംവിധാനം ശക്തിപ്പെടുത്തും. നവംബർ മാസത്തിൽ വൈപ്പിനിലെ എല്ലാ വില്ലേജുകളും അടിസ്ഥാനമാക്കി വിപുലമായ കമ്മിറ്റികൾ രൂപീകരിക്കുവാനാണ് തീരുമാനം.
ഞാറക്കൽ മാരാത്തറ സാജുവിന്റ മകൻ ആദിത്യനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസുമായി ബസപ്പെട്ട് സംയുക്ത വേദി മുനമ്പം ഡിവൈ.എസ്.പി ഓഫീസ് മാർച്ച് സംഘടിപ്പിച്ചിരുന്നു. തുടർ നടപടികളുടെ ഭാഗമായി നിയമപരമായ പോരാട്ടത്തിനും സംഘടന തയ്യാറെടുക്കുന്നുണ്ട്.
യോഗത്തിൽ ചെയർമാൻ എം.എ.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.രാധാകൃഷ്ണൻ, പ്രശോഭ് ഞാവേലി, എൻ.ജി.രതീഷ്, ഡോ.പി.കെ.ബേബി, എം.കെ.വിജയൻ, കെ.എസ്.സജിത്ത്, ജയൻ, എം.ജി.ഗീത, രാജമ്മ രാജ്‌മോഹൻ തുടങ്ങിയവർ സംസാരിച്ചു.