sunday-school-

പറവൂർ: പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ അങ്കമാലി മേഖല അദ്ധ്യാപക സംഗമം തൃശൂർ ഭദ്രാസന മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലീമീസ് ഉദ്ഘാടനം ചെയ്തു. ഫാ. എൽദോ ആലുക്ക അദ്ധ്യക്ഷനായി. പള്ളി സെക്രട്ടറി പ്രൊഫ. രഞ്ജൻ എബ്രഹാം, എം.കെ. വർഗീസ്, പി.വി. ജേക്കബ്, പി.സി. രാജൻ, പി.സി. ഏലിയാസ് നിബു കുര്യൻ, ടി.പി. വർഗ്ഗീസ് എന്നിവർ സംസാരിച്ചു. അദ്ധ്യാപനരംഗത്ത് നാല്പത് വർഷം പൂർത്തികരിച്ച അദ്ധ്യാപകരെ ആദരിച്ചു.