പറവൂർ: പറവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കിഫ്‌ബി സ്കീമിൽ നിർമ്മിക്കുന്ന സ്കൂൾ മന്ദിരം ശിലാസ്ഥാപനം നാളെ (21-10) രാവിലെ 10 ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയാകും.