
കോതമംഗലം: ഊന്നുകൽ സഹകരണ ബാങ്കിൽ ബഹുമുഖ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ പരിപാടിയിൽ ആദരിച്ചു. ആന്റണി ജോൺ എം.എൽ.എ. സംഗമം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. എസ്. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു പടപ്പറമ്പത്ത്, കെ.ബി. സജീവ്, ഡോ. സാം പോൾ, കെ.എ.സജി, ജോയി പോൾ, വി.സി. മാത്തച്ചൻ , ജോസഫ് ജോർജ്, കെ.ഡി. അഭിലാഷ്, പി.എം. ഹൈദ്രോസ്, ലിസി ജോയി, സോണിയ കിഷോർ എന്നിവർ പ്രസംഗിച്ചു.