പെരുമ്പാവൂർ: വെങ്ങോല നാഷണൽ സ്കൂൾ വിദ്യാർത്ഥികൾ നട്ടുവളർത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വെങ്ങോല പഞ്ചായത്ത് കൃഷി ഓഫീസർ ടി.എം. മീര നിർവഹിച്ചു.
മാനേജർ ഡോ. എ. തസ്‌നിം, സ്കൂൾ പ്രിൻസിപ്പൽ സി.എ. നിഷ, കോളേജ് പ്രിൻസിപ്പൽ സേതു മാധവൻ, സി.പി. ഉമ്മർ, പി.ടി.എ. പ്രസിഡന്റ് അബ്ബാസ് അലി, രാജു തുണ്ടത്തിൽ, പഞ്ചായത്ത് അംഗം ടി.എം. ജോയ്, ശരണ്യ ശശി, കെ. റിൻസി, ഡോ. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.