bhajana

പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീരാമ ഭജന മഠത്തിൽ നിർമ്മിച്ച അലങ്കാര ഗോപുരത്തിന്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം കേരള ഹൈക്കോടതി ജസ്റ്റീസ് എൻ. നഗരേഷ് നിർവഹിച്ചു. വടർകുറ്റി സമൂഹം പ്രസിഡന്റ് എൻ. ഹരിഹര സുബ്രമണ്യയ്യർ അദ്ധ്യക്ഷനായി. അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ , മുനിസിപ്പൽ കൗൺസിലർ ടി. ജവഹർ , മുൻ സമൂഹം പ്രസിസന്റ് എച്ച്. രാമനാഥൻ , കേരള ബ്രാഹ്മണ സഭാ പെരുമ്പാവൂർ ഉപസഭ പ്രസിഡന്റ് എൻ. രാമചന്ദ്രൻ , ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എൻ.പി. ബാബു, കേരള ബ്രാഹ്മണ സഭ വനിതാ വിഭാഗം ഉപസഭാ പ്രസിഡന്റ് എസ്.ആർ.പാർവ്വതി അമ്മാൾ, ആർക്കിടെക് ഹരികുമാർ, എച്ച്. വരാഹൻ എസ്.വൈദ്യനാഥൻഎന്നിവർ പ്രസംഗിച്ചു.