krariyeli
ക്രാരിയേലി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ തുലാം 10 പെരുന്നാളിന് തുടക്കം കുറിച്ച് മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത കൊടിയേറ്റുന്നു

പെരുമ്പാവൂർ: ക്രാരിയേലി മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ തുലാം 10 പെരുന്നാൾ കൊടി യേറ്റും പുതിയ കൊടിമരത്തിന്റെ കൂദാശയും മാത്യൂസ് മോർ അഫ്രേം മെത്രാപ്പൊലീത്ത നിർവഹിച്ചു. ഇടവക വികാരി അബ്രഹാം ആലിയാട്ടുകുടി, സഹ വികാരി ജിനോ ജോസ് കരിപ്പക്കാടൻ, ഫാ. ചാൾസ് മാത്യു മറ്റത്തിപ്പറമ്പിൽ, ഫാ. ബേസിൽ ജോയി പാടശേരി, ഒ.കെ. ബിജു ഊരത്തുംകുടി, പി.വി. ബിനു പുലക്കുടി, എ.ഡി. ജോയി അരീയ്ക്കൽ എന്നിവർ സന്നിഹിതരായി. നാളെ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെയും 23ന് കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെയും മുഖ്യകാർമ്മികത്വത്തിൽ കുർബാനകൾ. 11മണിക്ക് പ്രദക്ഷിണം, തുടർന്ന് ആശീർവാദം, നേർച്ചസദ്യ, ലേലം, കൊടിയിറക്ക് എന്നിവയും നടക്കും.