പെരുമ്പാവൂർ: മുടക്കുഴ തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മകര മാസത്തിലെ തിരുവോണ മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ദശാവതാരം ചന്ദനം ചാർത്തലിന്റെയും ഭാഗവത സപ്താഹത്തിന്റെയും മുന്നോടിയായി ക്ഷേത്രം ശ്രീവത്സം അന്നദാന മണ്ഡപത്തിൽ നവംബർ രണ്ടിന് രാവിലെ 10.30 ന് പൊതുയോഗം ചേരും. ഉത്സവ കമ്മിറ്റി തിരഞ്ഞെടുപ്പും നടക്കും.