കൊച്ചി: ഓൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ ഇടപ്പള്ളി മേഖലാ സമ്മേളനം കളമശേരിയിൽ ജില്ലാ പ്രസിഡന്റ് എ.എ. രജീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സിബി ജോസഫ് അദ്ധ്യക്ഷനായി. സെക്രട്ടറി ആൻസൻ മാത്യു, ട്രഷറർ സേവ്യർ കുഞ്ഞുമോൻ, സുരേഷ് മുപ്പത്തടം, നേതാക്കളായ സജി മാർവൽ, മിനോഷ്‌ ജോസഫ്, എൽദോ ജോസഫ്, രാജേന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. കലാരംഗങ്ങളിൽ കഴിവുതെളിയിച്ചവരെ ആദരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.