കൊച്ചി: കെ.പി.എസ്.ടി.എ സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന സ്വദേശ് മെഗാക്വിസിന്റെ ജില്ലാതല മത്സരം എറണാകുളം സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് പീറ്റർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.യു സാദത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രധാനാദ്ധ്യാപിക സിസ്റ്റർ മനീഷ, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ ഷക്കീലബീവി, രഞ്ജിത് മാത്യു, അജിമോൻ പൗലോസ്, ജില്ലാ സെക്രട്ടറി ബിജുകുര്യൻ, ട്രഷറർ ഷിബി ശങ്കർ എന്നിവർ സംസാരിച്ചു.