ghas
പുളിയനം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ് ഉദ്ഘാടനം ചെയ്തു. പാറക്കടവ് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവന്റെ അദ്ധ്യക്ഷനായി. 79 പ്രാവശ്യം രക്തദാനം ചെയ്ത പീച്ചാനിക്കാട് സ്വദേശി പോൾ കൂരനെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ എം.എം. റിയമോൾ, കെ.ബി. പ്രകാശൻ, താര സജീവ്, പി.ആർ. രാജേഷ്, ഡോ. പി.വി. ശ്രീലക്ഷ്മി, പി.ഡി. ലീമ, സനീവ, ജോസ് ഫിൻ ബ്രിട്ടോ എന്നിവർ പ്രസംഗിച്ചു.