water
വെണ്ടുവഴിയിലെ കുടിവെള്ള പദ്ധതി ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റി 25-ാം വാർഡിലെ വെണ്ടുവഴിയിൽ 80ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. 120 വീടുകളിൽ കുടിവെള്ളം ലഭ്യമാക്കാൻ കഴിയുന്ന പദ്ധതി ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി അദ്ധ്യക്ഷനായി. സിന്ധു ഗണേശൻ, കെ.എ. നൗഷാദ്, രമ്യ വിനോദ്, ബിൻസി സിജു, അഡ്വ. ജോസ് വർഗീസ്, ജൂബി പ്രതീഷ്, സിജോ വർഗീസ്, സി.പി.എസ്. ബാലൻ, പി.പി. മൈതീൻഷാ, വി. ജിനു, കെ.എ. ഷിനു, സന്ധ്യാ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.