അങ്കമാലി: ആഗോള രാഷ്ട്രീയവും ലോക വ്യാപാര ചുങ്കവും എന്ന വിഷയത്തിൽ കൾച്ചറൽ സൊസൈറ്റി ഒഫ് അങ്കമാലിയും സി.എസ്.എ ലൈബ്രറിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. സാമ്പത്തിക കാര്യ വിദഗ്ദ്ധൻ ജോർജ് ജോസഫ് വിഷയം അവതരിപ്പിച്ചു. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ലോക രാഷ്ട്രീയത്തിലെ പുതിയ ഘട്ടം എന്ന വിഷത്തിൽ പ്രഭാഷണം നടത്തി. സി.എസ്.എ വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു അദ്ധ്യക്ഷനായി. മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.കെ. ഷാജി ,സി.എസ്.എ ജനറൽ സെക്രട്ടറി ടോണി പറമ്പി, ട്രഷറർ കെ.എൻ. വിഷ്ണു മാസ്റ്റർ, ലൈബ്രറി സെക്രട്ടറി ഷാജി യോഹന്നാൻ എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ധർമ്മരാജ് അടാട്ടിനെ ആദരിച്ചു.