കൊച്ചി: സിറ്റി കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷനിൽ കൊച്ചി നഗരസഭയുടെ സഹകരണത്തോടെ വൃക്ഷവത്കരണ ക്യാമ്പയിൻ നടത്തി. സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈകളും പൂച്ചെടികളും നട്ട് പച്ചത്തുരുത്തൊരുക്കി. എസ്.എച്ച്.ഒ ഇൻചാർജ് കെ. ഷാഹിന, സബ് ഇൻസ്പെക്ടർമാരായ സുജീഷ്, ദിനേശ്, സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ താഹ, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു അജിത്ത്, ഹരിതകേരള മിഷൻ നഗരസഭ കോഓർഡിനേറ്റർ നിസ നിഷാദ് എന്നിവർ പങ്കെടുത്തു.