rayamangalam
രായമംഗലം പഞ്ചായത്തിലെ പള്ളത്തുമാലി റോഡ് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിലെ ഏഴാം വാ‌ർഡിലുള്ള പള്ളത്തുമാലി റോഡ് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അഞ്ജലി നിഖിൽ അദ്ധ്യക്ഷയായി. ഏഴാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ ഏഴാമത്തെ റോഡാണ് ഇത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന ഗോപിനാഥ്, ബേസിൽ കളരിക്കൽ, മാധവൻ മാഷ്, റെനി കുര്യാക്കോസ്, ഇ.വി. ജോർജ്, മഞ്ജു ചന്ദ്രു തുടങ്ങിയവർ പങ്കെടുത്തു.