കൊച്ചി: എൻ.സി.പി ജില്ലാ നേതൃത്വ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷനായി. സംഘടനാ ജനറൽ സെക്രട്ടറി കല്ലറ മോഹൻദാസ്, സംസ്ഥാന സെക്രട്ടറി ആബിദ് തങ്ങൾ, യൂത്ത്‌വിംഗ് സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ, ശ്രീഹരി ദേവദാസ്, കുഞ്ഞുമുഹമ്മദ്, രാജു തോമസ്, സലാം, സക്കീർ, മനോജ്, വി.കെ. തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.