blok-conven
എൻ.സി.പി.എസ് അങ്കമാലി ബ്ലോക്ക് കൺവെൻഷൻ ജില്ല പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അങ്കമാലി അർബൻ ബാങ്കിലെ നിഷേപകർക്ക് പണം തിരികെ നൽകണമെന്നും അടച്ചിട്ട ബാങ്ക് തുറന്ന് പ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും എൻ.സി.പി.(എസ് ) അങ്കമാലി ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. എറണാകുളം ജില്ല പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.കെ. രാജീവ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ, സെക്രട്ടറി മുരളി പുത്തൻവേലി, എൻ.വൈ.സി സംസ്ഥാന ട്രഷറർ സനൽ മൂലൻകുടി, ജില്ലാ ജനറൽ സെക്രട്ടറി ടോണി പറപ്പിള്ളി, കെ.ജെ സെബാസ്റ്റ്യൻ,ജോർജ് പോരോത്താൻ, പ്രവീൺ ജോസ്, ദേവസി പൈനാടത്ത് എന്നിവർ സംസാരിച്ചു.