തൃപ്പൂണിത്തുറ: നഗരസഭാ കേരളോത്സവം തുടങ്ങി. വൈസ് ചെയർപേഴ്സൺ കെ.കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.കെ. പീതാംബരൻ അദ്ധ്യക്ഷനായിരുന്നു. കൗൺസിലർമാരായ കെ.ടി. അഖിൽദാസ്, പി.ബി. സതീശൻ, കെ.ആർ. രാജേഷ്, സൗമ്യ മജേഷ്, ഡി. അർജുനൻ, പി.എസ്. കിരൺകുമാർ, ശോണിമ നവീൻ, യൂത്ത് കോ ഓർഡിനേറ്റർ പി. ശിവശങ്കർ എന്നിവർ സംസാരിച്ചു.