തൃപ്പൂണിത്തുറ: കോൺഗ്രസ്‌ ഉദയംപേരൂർ സൗത്ത് മണ്ഡലം പത്താംവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബസംഗമം കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ വി. ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ജോമി ജോസഫ് അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി രാജു പി. നായർ മുഖ്യപ്രഭാഷണം നടത്തി. പി.സി. പോൾ മുതിർന്ന കോൺഗ്രസ്‌ നേതാക്കളെയും വിവിധ മേഖലകളിൽ പ്രവർത്തിച്ച് വിജയംവരിച്ച വാർഡിലെ അംഗങ്ങളെയും ആദരിച്ചു. എൻ.ടി. രാജേന്ദ്രൻ, കമൽഗിപ്ര, ഗോപിദാസ്, ജോൺ ജേക്കബ്, എം.എൽ. സുരേഷ്, എം.പി. ഷൈമോൻ, ജയൻ കുന്നേൽ, ജൂബൻ ജോൺ, സാജു പൊങ്ങലായി, കെ. മനോജ് തുടങ്ങിയവർ സംസാരിച്ചു.