പൂത്തോട്ട: ശ്രീനാരായണ ഗ്രന്ഥശാലയിലെ പാട്ടുപാടാനും കേൾക്കാനുമുള്ളവരുടെ കൂട്ടായ്മയായ ഗ്രാമഫോൺ രണ്ടാമത് വാർഷികവും വയലാർ ഗാനസ്മൃതിയും സംഘടിപ്പിച്ചു. കവിയും ഗാന്ധിജി മെമ്മോറിയൽ വായനശാല പ്രസിഡന്റുമായ സി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഡോ. വി.എം. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. വി.ആർ. മനോജ്, സാബു, കെ.എൻ. രഘുലാൽ,ജിഷ നിതിൻ, പി.എം. അജിമോൾ, ഉഷാകുമാരി വിജയൻ, എസ്.ബി. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സാബു പുന്നച്ചുവട്ടിൽ (കൺവീനർ), കെ.എൻ. രഘുലാൽ, ജിഷ നിതിൻ(ജോ.കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് വയലാർ ഗാനസ്മൃതി നടത്തി.