nss
സൗത്ത് സോൺ എൻ.എസ്.എസ് വൊളണ്ടിയേഴ്സ് ക്യാമ്പ് കേരള ആൻ‌ഡ് ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ വൈ.എം. ഉപ്പിൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സൗത്ത് സോൺ എൻ.എസ്.എസ് വൊളണ്ടിയേഴ്സ് ആൺകുട്ടികളുടെ റിപ്പബ്ലിക് ദിന സെലക്ഷൻ ക്യാമ്പ് പെരുമ്പാവൂർ തുരുത്തിപ്ലി സെന്റ് മേരീസ് കോളേജിൽ കേരള ആൻഡ് ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ വൈ.എം. ഉപ്പിൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എ. സുരേഷ് അദ്ധ്യക്ഷനായി. എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ. ദേവിപ്രിയ, കേരള ആൻഡ് ലക്ഷദ്വീപ് യൂത്ത് ഓഫീസർ പിയൂഷ്, ഡോ. ഇ.എൻ. ശിവദാസൻ, ഫാ. എൽദോസ് കെ. ജോയ്, ഫാ. സജി ജോബ്, ബേസിൽ വർഗീസ്, ഫാ. എബിൻ കെ. ഏലിയാസ് എന്നിവർ പങ്കെടുത്തു. കേരളത്തിലെ 17 യൂണിവേഴ്സിറ്റികളിൽ നിന്നായി 125 ഓളം വൊളണ്ടിയേഴ്സാണ് പങ്കെടുക്കുന്നത്.