പള്ളുരുത്തി: ശ്രീനാരായണ ആദർശ യുവജനസംഘം കുടുംബസംഗമ വാർഷികത്തിൽ കേരളകൗമുദി പശ്ചിമകൊച്ചി ലേഖകൻ സി.എസ്. ഷിജുവിന് ഹൈബി ഈഡൻ എം.പി പുരസ്കാരം നൽകി ആദരിച്ചു. പുല്ലാർദേശം എസ്.എൻ നഗറിൽ നടന്ന പരിപാടി സിനിമാതാരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അപ്പു പുല്ലാര അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് പൊന്നാട അണിയിച്ചു. തമ്പി സുബ്രഹ്മണ്യം, പി.പി. ജേക്കബ്, കെ.കെ. സുദേവ്, കെ.കെ. റോഷൻ കുമാർ, സിനിമാതാരം ഐശ്വര്യ അനിൽകുമാർ, ഗായകൻ പ്രദീപ് പള്ളുരുത്തി, യു.പി. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.