പറവൂർ: മൂന്ന് വയസുകാരിയുടെ ചെവിയുടെ ഒരുഭാഗം തെരുവുനായ കടിച്ചെടുത്തതോടെ ചിറ്റാറ്റുകര പഞ്ചായത്ത് പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണെന്നും തെരുവ് നായ്ക്കളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും വടക്കേക്കര വില്ലേജ് ജനകീയ സമിതി ആവശ്യപ്പെട്ടു. സ്പെഷ്യൽ വില്ലേജ് ഓഫീസർ എ.സി. ദീപ അദ്ധ്യക്ഷയായി. സി.വി. ബോസ്, കെ.കെ. അബ്ദുള്ള, എം.ആർ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.