പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾ നവീകരിക്കാൻ 76.41 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. മൂന്നാം വാർഡിലെ ഗബ്രിയേൽ റോഡിന് 38.51 ലക്ഷവും പതിനൊന്നാം വാർഡിലെ വിഷ്ണുമായ ടെമ്പിൾ റോഡിന് 37.90 ലക്ഷവുമാണ് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർക്കാണ് നിർമ്മാണ ചുമതല.