പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ എം.എൽ.എ ആസ്തിവികസന സ്കീമിൽ 19.30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മാർ ഗ്രിഗോറിയസ് റോഡ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷയായി. വാർഡ് മെമ്പർ മിനി വർഗീസ് മാണിയാറ, അനിൽ ഏലിയാസ്, ബാബു തമ്പുരാട്ടി, വർഗീസ് മാണിയാറ, ജോർജ് തച്ചിലേടത്ത്, പി.കെ. ബാബു, പ്രൊഫ. രഞ്ജൻ എബ്രഹാം എന്നിവർ പങ്കെടുത്തു. പറവൂർ സെന്റ് തോമസ് യാക്കോബിറ്റ് സിറിയൻ ചർച്ച് സൗജന്യമായി നൽകിയ സ്ഥലത്താണ് റോഡ് നിർമ്മിച്ചത്.