കാലടി: പ്രവാസി സംഘം കാലടി മേഖലാ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. കാഞ്ഞൂരിൽ നടന്ന ചടങ്ങിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.ബി. അലി ഉദ്ഘാടനം ചെയ്തു. കെ.യു .മുഹമ്മദ് അദ്ധ്യക്ഷനായി. എൻ.കെ. മുരളി, എൻ.വി. ഷിജു, ടി.കെ. സാജു, കെ.കെ. ഷാജി, കെ.എം. റാഫി എന്നിവർ സംസാരിച്ചു.