കാക്കനാട്: പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ സ്മരണയ്ക്കായി രവീന്ദ്രൻ മ്യൂസിക്കൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പാടിവട്ടംഅസീസിയ ഓർഗാനിക് വേൾഡുമായി ചേർന്ന് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 9ന് പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ രാവിലെ 9മുതൽ രാത്രി 9വരെ രവീന്ദ്രസംഗീതോത്സവം നടത്തും. പ്രശസ്ത ഗായകരും സംഗീത സംവിധായകരും ചേർന്ന് രവീന്ദ്രൻമാസ്റ്ററുടെ ഗാനങ്ങൾ ആലപിക്കും. ശോഭനാ രവീന്ദ്രൻ, ടി.എസ്. രാധാകൃഷ്ണൻ,

ഇഗ്നേഷ്യസ്, സാജൻ മാധവ്, ഭാരത് മാധവ്, അബ്ദുൾ അസീസ്, ഗായകരായ സുധീപ് കുമാർ, അഫ്സൽ, ഗണേഷ് സുന്ദരം, മഞ്ജരി, ചിത്രാ അരുൺ, സംഗീത, കെ.കെ. നിഷാദ്, കലാഭവൻ സാബു,

പ്രദീപ് പള്ളുരുത്തി, കിഷോർവർമ്മ, വിഷ്ണു കൃഷ്ണൻ, രവിശങ്കർ തുടങ്ങിയവർ പങ്കെടുക്കും.

19ന് വൈകിട്ട് 5.30 മുതൽ രവീന്ദ്രസംഗീത പുരസ്കാരവും സംഗീതസന്ധ്യയും അസീസിയ കൺവെൻഷൻ സെന്ററിൽ നടക്കും. രവീന്ദ്രസംഗീത പുരസ്കാരം ഗായിക കെ.എസ്. ചിത്രയ്ക്ക് സമ്മാനിക്കും. രവീന്ദ്രൻ മാസ്റ്ററുടെ പത്നി ശോഭനാ രവീന്ദ്രനും കുടുംബവും സംബന്ധിക്കും.

തുടർന്ന് പ്രമുഖർ ഗായകർ പങ്കെടുക്കുന്ന സംഗീതസന്ധ്യ. പ്രവേശനത്തിന് പാസുണ്ട്. ഫോൺ: 7594952777.