chittattukara-panchayath-
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ഓഫീസിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മാതൃക

പറവൂ‌ർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഓഫീസ് മന്ദിരം ഉയരുന്നു. 9,400 ചതുരശ്രയടി വിസ്തീർണമുള്ള മൂന്നുനില മന്ദിരമാണ് നിർമ്മിക്കുന്നത്. മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചക്ക് 12ന് മന്ത്രി പി. രാജീവ് നിർവഹിക്കും. പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷനാകും. നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഡി.പി.ആർ കൈമാറലും അഞ്ചുവർഷത്തെ വികസനരേഖ പ്രകാശനവും നടക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന 24x7 ഓട്ടോ ആർമിയുടെ ഉദ്ഘാടനവും നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, എ. സുകേഷ്, ഡോ. കെ. ഗംഗാധരൻ നായർ, എ.എസ്. അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. അരൂഷ്, സെക്രട്ടറി അജയ് ജോർജ് തുടങ്ങിയവർ സംസാരിക്കും.