പറവൂർ: കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് വികസനസദസ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സബിത നാസർ അദ്ധ്യക്ഷയായി. സർക്കാർ സഹായത്തോടെ കഴിഞ്ഞ അഞ്ച് വർഷം പഞ്ചായത്തിൽ നടപ്പാക്കിയ വികസന പദ്ധതികളുടെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പഞ്ചായത്ത് വികസനരേഖ മന്ത്രി പ്രകാശനം ചെയ്തു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ശ്രീദേവി സുധി, റംല തോമസ്, ജയശ്രീ ഗോപീകൃഷ്ണൻ, ശ്രീലത ലാലു, കെ.എസ്. ഷംന, പഞ്ചായത്ത് സെക്രട്ടറി ടി.കെ. സജീവൻ എന്നിവർ സംസാരിച്ചു.