പറവൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പറവൂർ, വടക്കേക്കര ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10ന് പറവൂർ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തും. മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യും. പ്രവാസി കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡന്റ് ജോൺസൺ പുളിക്കൽ അദ്ധ്യക്ഷനാകും.