കൊച്ചി: കുരുക്ഷേത്ര പ്രകാശന്റെ ആഭിമുഖ്യത്തിൽ എറണാകുളം സഹോദരസൗധത്തിൽ ഇന്ന് വൈകിട്ട് 5.30 ന് ചട്ടമ്പിസ്വാമി അനുസ്മരണവും ചട്ടമ്പിസ്വാമി സാഹിത്യ സർവസ്വത്തിന്റെ പ്രകാശനവും നടക്കും. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എസ്. സോമനാഥ് മുഖ്യാതിഥിയാകും. ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. സ്വാമി അനഘാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ ഡി.ജി.പി ഡോ. ജേക്കബ് തോമസ് പുസ്തകം ഏറ്റുവാങ്ങും.