photo
ഞാറക്കൽ ഗ്രാമപഞ്ചായത്ത് വികസന സദസ് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഞാറക്കൽ ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മിനി രാജു അദ്ധ്യക്ഷയായി. പഞ്ചായത്തിന്റെ 5 വർഷത്തെ വികസന നേട്ടങ്ങൾ സെക്രട്ടറി എ.എസ്. നവ്യ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബാലാമണി ഗിരീഷ്, ജില്ലാ റിസോഴ്‌സ് പേഴ്‌സൺ സി.കെ. മോഹനൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗം രാജി ജിഘോഷ് കുമാർ, അംഗങ്ങളായ എൻ.എ. ജോർജ്, ആന്റണി നെൽസൻ, ടി.ടി. ഫ്രാൻസിസ്, അസി. സെക്രട്ടറി ബിജി എം. രാജ് തുടങ്ങിയവർ സന്നിഹിതരായി.