sndp-paravur-union
കമ്പ്യൂട്ടർ എൻജിനിയറിംഗിൽ ഉന്നത വിജയം നേടിയ പി.എസ്. രോഹിത്തിനെ എസ്.എൻ.ഡി.പി പറവൂർ യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർ പി.എസ്. ജയരാജ് എന്നിവർ മെമന്റോ നൽകി അനുമോദിക്കുന്നു

പറവൂർ: കൊച്ചി മോഡൽ എൻജിനിയറിംഗ് കോളേജിൽ നിന്ന് ബി.ടെക് കമ്പ്യൂട്ടർ സയൻസിൽ ഉന്നത വിജയംനേടിയ പി.എസ്. രോഹിത്തിനെ എസ്.എൻ.ഡി.പി പറവൂ‌ർ യൂണിയൻ അനുമോദിച്ചു. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർ പി.എസ്. ജയരാജ്, യൂണിയൻ കമ്മിറ്റി അംഗം കണ്ണൻ കൂട്ടുകാട്, ടി.കെ. മാധവൻ സ്മാരക ശ്രീനാരായണ പ്രാർത്ഥന കുടുംബ യൂണിറ്ര് കൺവീർ സിന്ധു തുടങ്ങിയവർ പങ്കെടുത്തു. കൊടുവഴങ്ങ പുളിക്കപ്പറമ്പിൽ സുഗുണൻ തന്ത്രിയുടെയും സുരഞ്ജനയുടേയും മകനാണ്.