കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം പഴന്തോട്ടം ശാഖയുടെ 42-ാമത് വാർഷിക പൊതുയോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി കെ.ആർ. സുകുമാരൻ (പ്രസിഡന്റ്), എം.പി. സജീവൻ (വൈസ് പ്രസിഡന്റ്), പി.കെ. മണികണ്ഠൻ (സെക്രട്ടറി), കെ.കെ. ഷാജി (യൂണിയൻ കമ്മിറ്റി അംഗം), കെ.കെ. സോമൻ, കെ.ടി. രാധാകൃഷ്ണൻ, ടി.എൻ. പരമേശ്വരൻ, കെ.കെ. അജികുമാർ, കെ.കെ. ഷണ്മുഖൻ, സുനിൽ ദത്ത്, പി.കെ. രവി (കമ്മിറ്റി അംഗങ്ങൾ), പി.കെ. സുകു, എ.എൻ. മോഹനൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.