കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കുട്ടികൾക്കായി ധ്വനി കലോത്സവം നടത്തി. നഗരസഭാ ഹാളിൽ നടന്ന കലോത്സവം ചെയർപേഴ്സൺ കലാ രാജു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ജി. സുനിൽകുമാർ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ, ടി.എസ്. സാറ, മരിയ ഗൊരേത്തി, ജോൺ എബ്രഹാം, സി.എ. തങ്കച്ചൻ, പി.സി. ഭാസ്കരൻ, സിബി കൊട്ടാരം, ജിജോ ടി. ബേബി, ബോബൻ വർഗീസ്, സെക്രട്ടറി എസ്. ഷീബ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ചിഞ്ചു ആർ. നായർ എന്നിവർ സംസാരിച്ചു.