ആലുവ: കുഴിവേലിപ്പടി കുഴിക്കാട്ടുകാവ് ഭഗവതി ക്ഷേത്രം കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി എടത്തല പൊലീസിന്റെ പിടിയിലായി. ഞാറക്കൽ നടിയതറ വീട്ടിൽ സോമരാജ് സോമശേഖരൻ (45) ആണ് പിടിയിലായത്. കഴിഞ്ഞ 16ന് രാത്രിയായിരുന്നു കവർച്ച. ഇന്നലെ അങ്കമാലിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാല് ഭണ്ഡാരങ്ങൾ കുത്തി തുറന്ന് ഏകദേശം 9,000 രൂപയും ഓഫീസ് വാതിൽ കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ താലികളും കൂടാതെ ക്ഷേത്രത്തിലെ സി.സി ടി.വികളും ഡി.വി.ആറും ഇവ സൂക്ഷിച്ചിരുന്ന ഇരുമ്പ് ബോക്സും കവർന്നിരുന്നു. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.