മരട്: ബി.ജെ.പി നെട്ടൂർ ഏരിയാ കമ്മിറ്റി ഓഫീസ് മണ്ഡലം പ്രസിഡന്റ് അഡ്വ. രൂപേഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.കെ. അനിൽകുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി വക്താവ് പി.ആർ. ശിവശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. മേഘനാഥൻ, അരുൺകുമാർ, വി.കെ. സുദേവൻ, റോഷൻകുമാർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത്, കെ.കെ. സേതുലാൽ, സന്തോഷ്, സുമേഷ്, രമാദേവി തുടങ്ങിയവർ സംസാരിച്ചു.