shh
ചി​റ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ പുത്തൻകുരിശ് ലയൺസ് ക്ളബ് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം ലയൺസ് ഡിസ്ട്രിക്ട് 318 ഇ ഗവർണർ ബി. ഷൈൻകുമാർ നിർവഹിക്കുന്നു

കോലഞ്ചേരി: ചി​റ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ പുത്തൻകുരിശ് ലയൺസ് ക്ളബ് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം ലയൺസ് ഡിസ്ട്രിക്ട് 318 ഇ ഗവർണർ ബി. ഷൈൻകുമാർ നിർവഹിച്ചു. വീട് നിർമ്മിക്കാൻ സൗജന്യമായി സ്ഥലം വിട്ടുനൽകിയ കരിങ്ങാച്ചിറ ഓളങ്ങാട്ട് ഒ.ഐ. പൗലോസിനെയും ഭാര്യ ശാന്തയെയും പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ആദരിച്ചു. പുത്തൻകുരിശ് പഞ്ചായത്ത് അംഗം ഷാജി ജോർജ്, സജി ചാമേലി, ടി.ഒ. റെജി, ഐക്കരനാട് പഞ്ചായത്ത് അംഗം എബി മാത്യു എന്നിവർ സംസാരിച്ചു. ഇരുവൃക്കകളും തകരാറിലായ പുറ്റുമാനൂർ വാർഡിലെ നിർദ്ധന കുടുംബാംഗത്തിനാണ് വീട് നിർമ്മിച്ച് നൽകിയത്.