മൂവാറ്റുപുഴ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ പണ്ടപ്പിള്ളി ഗവ. യു.പി സ്ക്കൂളിന്റെ ചുറ്റുമതിൽ തകർന്നു. പണ്ടപ്പിള്ളി ലൈബ്രറിയിലേക്കും നിരവധി വീടുകളിലേക്കും പോകുന്ന റോഡിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശവാസികളും പി.ടി.എ ഭാരവാഹികളും മതിലിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നിരവധി തവണ പഞ്ചായത്ത് അംഗത്തെയും പ്രസിഡന്റിനെയും അറിയിച്ചിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല.
മതിൽ നിലം പതിച്ചിട്ട് രണ്ട് ദിവസമായിട്ടും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനോ അറ്റകുറ്റപ്പണി നടത്തുവാനോ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ലന്നും നാട്ടുകാർ പറയുന്നു.