
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി. യോഗം കടാതി ശാഖയുടെ കീഴിലുള്ള ഗുരുകൃപ കുടുംബ യൂണിറ്റിലെ പ്രാർത്ഥനാ യോഗം അമ്പലംപടി കൊടക്കപ്പിള്ളിൽ മനീഷിന്റെ വസതിയിൽ ചേർന്നു. സുനിത മനീഷ് ദീപാർപ്പണം നടത്തി. ശാഖ കുടുംബാഗങ്ങളായ എസ്.എൻ വിലാസത്തിൽ ദാമോദരൻ, ആനിത്തൊട്ടിയിൽ എ.സി. പ്രതാപചന്ദ്രൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. തുടർന്ന് ശാഖാ സെക്രട്ടറി ഷാജി.എം.എസ് യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജി.കെ.എസ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോ.കൺവീനർ നളിനി മുൻയോഗ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ കമ്മിറ്റിയംഗം രാജു, വനിതാ സംഘം പ്രസിഡന്റ് ഷിജ സന്തോഷ്, സെക്രട്ടറി ഉഷ ഷാജി, മനീഷ്, ശാഖാ കമ്മിറ്റിയംഗം രാജേഷ് എന്നിവർ സംസാരിച്ചു.