novena-thirunal

കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗൺ ഫൊറോനാ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് തുടക്കമായി. 28ന് അവസാനിക്കും. പാലാ രൂപത മുഖ്യ വികാരി ജനറൽ ജോസഫ് തടത്തിൽ കൊടിയേറ്റ് ചടങ്ങ് നടത്തി. 1001എണ്ണത്തിരി തെളിക്കാവുന്ന നിലവിളക്കിൽ തിരി തെളിക്കൽ ശുശ്രൂഷ നടത്തി. തിരുനാൾ ദിവസങ്ങളിൽ കുമ്പസാരത്തിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. 27ന് തിരുനാൾ പ്രദക്ഷിണം ടൗൺ ചുറ്റി നടത്തും. 28ന് തിരുശേഷിപ്പ് വണങ്ങൽ, നെയ്യപ്പം നേർച്ച എന്നിവ ഉണ്ടായിരിക്കുമെന്ന് സഹ വികാരി ഫാ. ജയിംസ് കുടിലിൽ, ഫാദർ ജോസഫ് മരോട്ടിക്കൽ എന്നിവർ അറിയിച്ചു.