library

മൂവാറ്റുപുഴ: മൂളവൂർ വിജ്ഞാന പോഷിണി വായനശാലയുടെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഇ.എ.ഷാജി നിർവഹിച്ചു. പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ.പി. കുര്യാക്കോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽതാലൂക്ക് സെക്രട്ടറി സി.കെ.ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി ഒ.എം. വിജയൻ താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർ പി.ജി.പ്രദീപ് കുമാർ, മുൻ ലൈബ്രറി പ്രസിഡന്റ് യു.പി. വർക്കി, വി.എസ്.മുരളി തുടങ്ങിയവർ സംസാരിച്ചു