ചോറ്റാനിക്കര: എൽ.ഡി.എഫ് ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യസദസ് കാഞ്ഞിരമറ്റം കൊളുത്താകൊട്ടിൽ ഓഡിറ്റോറിയത്തിൽ മന്ത്രി മുല്ലക്കര രത്നാകാരൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഷാജഹാൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാകമ്മിറ്റിഅംഗം ടി.കെ. മോഹനൻ, ടി.എൻ. സുഗതൻ, അമൽ മാത്യു, കെ.ജി. രഞ്ജിത്ത്, ഷൈലേഷ്, ബൈജു ചാക്കോ, ശശി പാലോത്ത്, ഹാഫില്‍ കലൂപറമ്പിൽ, ജിൻസൺ വി. പോൾ എന്നിവർ സംസാരിച്ചു.