u
ജി.എൻ. സ്വാമിട്രസ്റ്റ് സംഗീതവിദ്യാലയം രജതജൂബിലി ആഘോഷം പ്രതിപക്ഷനേതാവ് വി ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ജി.എൻ സ്വാമിട്രസ്റ്റ് സംഗീതവിദ്യാലയം രജതജൂബിലി ആഘോഷം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷനായി. ശ്രീപൂർണത്രയീശ സംഗീതസഭ പ്രസിഡന്റ് എം.വി. സുനിൽ, എഴുത്തുകാരൻ ഇ.പി. ശ്രീകുമാർ, മാധവൻനമ്പൂതിരി

തുടങ്ങിയവർ പങ്കെടുത്തു. നെടുമങ്ങാട് ശിവാനന്ദൻ, പാറശാല രവി, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, രാജീവൻ, രാജീവ് തിരുവല്ല, സുമ രാജീവ് , സനാതന ഷേണായ്' രാജലക്ഷ്മി, അനിൽ തുടങ്ങിയവരെ ആദരിച്ചു. താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരിയും നടന്നു.